കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന്‌ 220 പേര്‍ക്ക് രോഗമുക്തി;103 പേര്‍ക്ക് രോഗബാധ

മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 26) 220 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,20,247 ആയി. 103 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 98 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയിലിപ്പോള്‍ 16,295 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,585 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 115 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 57 പേരും മൂന്ന് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 604 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ഇന്ന്‌ മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 02
അങ്ങാടിപ്പുറം 01
അരീക്കോട് 01
ആതവനാട്  01
ചീക്കോട്  02
ചേലേമ്പ്ര  02
ചുങ്കത്തറ  01
എടപ്പാള്‍ 02
എടവണ്ണ  01
എടയൂര്‍  01
കല്‍പകഞ്ചേരി 01
കണ്ണമംഗലം 08
കരുവാരക്കുണ്ട് 02
കീഴാറ്റൂര്‍  01
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍  09
കുറുവ  02
കുറ്റിപ്പുറം  01
മലപ്പുറം 08
മമ്പാട്  01
മംഗലം 03
മഞ്ചേരി 03
മങ്കട 01
മാറാക്കര 01
മാറഞ്ചേരി  02
മേലാറ്റൂര്‍ 02
മൂത്തേടം  01
മൊറയൂര്‍  01
നന്നമ്പ്ര 01
നിലമ്പൂര്‍ 01
ഒതുക്കുങ്ങല്‍ 01
പാണ്ടിക്കാട്  01
പരപ്പനങ്ങാടി 03
പറപ്പൂര്‍ 02
പെരുമണ്ണ ക്ലാരി 02
പൂക്കോട്ടൂര്‍ 01
പുലാമന്തോള്‍ 02
പുല്‍പറ്റ 02
പുറത്തൂര്‍ 01
പുഴക്കാട്ടിരി 02
താനാളൂര്‍  02
താനൂര്‍  01
തലക്കാട് 02
തവനൂര്‍  01
തൃക്കലങ്ങോട് 04
തിരൂര്‍  03
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി  01
വള്ളിക്കുന്ന് 01
വട്ടംകുളം  01
വാഴക്കാട്  01
വെട്ടം 01
വണ്ടൂര്‍ 02

Share news
error: Content is protected !!
Scroll to Top