കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

എം.ഫില്‍. ക്ലാസ്സുകള്‍ 15-ന് ആരംഭിക്കും

കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ 15-ന് ആരംഭിക്കും. അതത് വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസിന് ഹാജരാകണം.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ഏപ്രില്‍ 16 വരെ ലഭ്യമാകും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2020 പ്രാക്ടിക്കല്‍, വൈവാവോസി ഏപ്രില്‍ 7-നും നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2020 തീസിസ് ഇവാല്വേഷന്‍, വൈവാവോസി 29-നും പുതുക്കിയ സമയക്രമമനുസരിച്ച് നടക്കും.

2013 മുതല്‍ പ്രവേശനം ഒന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും  ഏപ്രില്‍ 19-ന് ആരംഭിക്കും.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് ട്രെയിനിംഗ് കോളേജുകളിലേയും യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേയും 2017 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഏപ്രില്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 5 വരേയും 170 രൂപ പിഴയോടെ 13 വരേയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ 2017 മുതല്‍ പ്രവേശനം ഒന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 31 വരേയും 170 രൂപ പിഴയോടെ ഏപ്രില്‍ 5 വരേയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്‌ട്രോണിക്‌സ്, ജനറല്‍ ബയോടെക്‌നോളജി നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
Share news
error: Content is protected !!
Scroll to Top