മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 31,855 പേര്‍ക്കു കൂടി കോവിഡ്; 95 മരണം

മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ് 24 മണിക്കൂറിനിടെ 31,855 പേര്‍ക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 15098 പേര്‍ രോഗകമുക്തി നേടി. 95 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഇതുവരെ 25,64,881 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 22,62,593 പേര്‍ രോഗകമുക്തി നേടി. 53,684 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. നിലവില്‍ 2,47,299 സജീവ കേസുകളാണ് റിപ്പോര്‍ച്ച് ചെയ്തിച്ചുള്ളത്.

മുംബൈയില്‍ മാത്രം ബുധനാഴ്ച 5185 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2088 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 6 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു.

Share news
error: Content is protected !!
Scroll to Top