Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : എം.സി.എ., എം.എസ്.ഡബ്ല്യു. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ പുതുതായി ആരംഭിച്ച കോഴിക്കോട് പേരാമ്പ്ര സെന്ററില്‍ എം.സി.എ...

എം.സി.എ., എം.എസ്.ഡബ്ല്യു. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ പുതുതായി ആരംഭിച്ച കോഴിക്കോട് പേരാമ്പ്ര സെന്ററില്‍ എം.സി.എ., എം.എസ്.ഡബ്ല്യു. കോഴ്സുകള്‍ക്ക് 9-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 440 രൂപയും മറ്റുള്ളവര്‍ക്ക് 650 രൂപയുമാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407017. 2407016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

sameeksha-malabarinews

പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല 10-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലേയും എസ്.ഡി.ഇ., പ്രവൈറ്റ് രജിസട്രേഷന്‍ വിദ്യാര്‍ത്ഥികളുടേയും യു.ജി. സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. മലയാളം കോമണ്‍ കോഴ്സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളും സ്പെഷ്യല്‍ പരീക്ഷകളുള്‍പ്പെടെ 8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. എസ്.ഡി.ഇ. ഫൈനല്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ വൈവാവോസി 15-ലേക്ക് മാറ്റി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എ., ബി.എസ്.സി. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 റഗുലര്‍ സ്പെഷ്യല്‍ പരീക്ഷയും സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. സുവോളജി ഏപ്രില്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷയും 9-ന് ആരംഭിക്കും.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്‌കീം, 2016 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരേയും 170 രൂപ പിഴയോടെ 17 വരേയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം സി.സി.എസ്.എസ്.-യു.ജി. ബി.കോം., ബി.ബി.എ., ബി.എ., ബി.എ. അഫ്സല്‍ ഉലമ ഒന്നാം സെമസ്റ്റര്‍ സപ്തംബര്‍ 2018, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 നാലാം സെമസ്റ്റര്‍ സപ്തംബര്‍ 2018 സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടേയും സി.സി.എസ്.എസ്. 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. മൈക്രോബയോളജി നവംബര്‍ 2019 പരീക്ഷയുടേയും സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്നോളജി മാര്‍ച്ച് 2019 പരീക്ഷയുടേയും സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ ബി.കോം ഓണേഴ്സ്, ബി.കോം. പ്രൊഫഷണല്‍ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 പരീക്ഷയുടേയും വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്. നവംബര്‍ 2019 ബിരുദ പരീക്ഷകളുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!