Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളുടെ രജിസ്ട്രേഷന്‍ തുടരുന്നു കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റഡി വെബ്സ് ഓഫ് ആക്ടീവ് ലേണ...

മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളുടെ രജിസ്ട്രേഷന്‍ തുടരുന്നു

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റഡി വെബ്സ് ഓഫ് ആക്ടീവ് ലേണിംഗ് ഫോര്‍ യംഗ് ആസ്പൈറിംഗ് മൈന്റ് (സ്വയം) വെബ് പോര്‍ട്ടലില്‍ യു.ജി., പി.ജി. മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളുടെ കോര്‍ഡിനേറ്ററായ കണ്‍സോര്‍ഷ്യം ഫോര്‍ എഡ്യുക്കേഷണല്‍ കമ്മ്യൂണിക്കേഷന്‍സ്, ന്യൂഡല്‍ഹി വിവിധ വിഷയങ്ങളിലായി 78 യു.ജി. കോഴ്സുകളും 46 പി.ജി. കോഴ്സുകളും നടത്തുന്നു. ഇതിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല 17 കോഴ്സുകള്‍ ഹോസ്റ്റ് ചെയ്യുന്നു. ഇ.എം.എം.ആര്‍.സി. നിര്‍മിച്ച ഈ കോഴ്സുകള്‍ സര്‍വകലാശാലയിലേയും മറ്റു പ്രമുഖ കോളേജുകളിലേയും പ്രശസ്തരായ അദ്ധ്യാപകരാണ് നേതൃത്വം നല്‍കുന്നത്. വര്‍ക്കിംഗ് പ്രൊഫഷണലുകള്‍, മുതിര്‍ന്ന പൗരന്‍മാര്‍, വീട്ടമ്മമാര്‍, തുടങ്ങി തുടര്‍വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ ക്ലാസുകള്‍ പ്രയോജനകരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

sameeksha-malabarinews

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാല സോഷ്യോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ച് രേഖകള്‍ ഹാജരാക്കിയവരില്‍ നിന്നും യോഗ്യരായവര്‍ക്കുള്ള അഭിമുഖം 15-ന് സര്‍വകലാശാല ഭരണകാര്യാലയത്തില്‍ നടക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല പ്രൊഫഷണല്‍ ബി.എ.എം.എസ്. 2007 സ്‌കീം 2007 പ്രവേശനം , 2008 സ്‌കീം 2008 പ്രവേശനം, 2009 സ്‌കീം 2009 പ്രവേശനം രണ്ടാം സെമസ്റ്റര്‍ സപ്തംബര്‍ 2018 സപ്ലിമെന്ററി പരീക്ഷ 18-നും, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷകള്‍ 19-നും ആരംഭിക്കും.

തൃശൂര്‍ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ഇന്‍ ആര്‍ട്ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2020 പരീക്ഷകള്‍ 12-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. 2016, 2017, 2018 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്സ് നവംബര്‍ 2019 ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി, എം.എ. ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!