Section

malabari-logo-mobile

ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെ കാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതല്‍ മൂന്ന...

സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെ കാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ്.  65 വയസ് പൂര്‍ത്തിയാകുന്നതുവരെ തസ്തികയില്‍ തുടരും.

അപ്പലേറ്റ് അതോറിറ്റി മറ്റ് പദവി വഹിക്കാന്‍ പാടില്ല. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം നേടിയിരിക്കണം. വ്യവസായ മേഖല/ഗവേഷണവും വികസനവും എന്നിവയില്‍ ഏതെങ്കിലും സ്ഥാപനങ്ങളില്‍ കുറഞ്ഞത് 10 വര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയമുണ്ടാകണം. ഊര്‍ജ്ജ മേഖലയ്ക്കൊപ്പം വൈദ്യുത സംബന്ധമായ നിയമങ്ങള്‍ കൈകാര്യം ചെയ്തിരിക്കണം. വൈദ്യുത നിരക്കുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ പ്രവൃത്തി പരിചയവും അത് സംബന്ധിച്ച നിയമങ്ങളില്‍ പ്രാവീണ്യവും നേടിയിരിക്കണം. അപേക്ഷകര്‍ ഏതെങ്കിലും വൈദ്യുത ലൈസന്‍സി/സപ്ലൈയറുടെ ഉദ്യോഗസ്ഥനാകരുത്. അപ്പലേറ്റ് അതോറിറ്റിയുടെ വേതനം സംസ്ഥാന സര്‍വീസിലെ ചീഫ് എന്‍ജിനിയറുടെ ശമ്പളത്തിന് സമാനമായിരിക്കും. ഡെപ്യൂട്ടേഷനിലൂടെയാണ് നിയമനമെങ്കില്‍ ചട്ട പ്രകാരമുള്ള അലവന്‍സുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. മലയാള ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് അഭികാമ്യ യോഗ്യതയായി പരിഗണിക്കും.

sameeksha-malabarinews

വിശദ വിവരങ്ങള്‍ അടങ്ങുന്ന നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കിയ അപേക്ഷ ഗവ:സെക്രട്ടറി, ഊര്‍ജ്ജ(എ)വകുപ്പ്, കേരള സര്‍ക്കാര്‍, ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തില്‍ കൈപ്പറ്റ് രസീത് സഹിതം രജിസ്റ്റേര്‍ഡ് തപാലില്‍ അയയ്ക്കണം.

അപേക്ഷ ജനുവരി 29 വൈകുന്നേരം അഞ്ചുവരെ നല്‍കാം. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വതന്ത്ര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉചിത മാര്‍ഗ്ഗേന അപേക്ഷകള്‍ നല്‍കണം. അപേക്ഷകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ പരിഗണിക്കില്ല. സെര്‍ച്ച് കമ്മിറ്റി ശിപാര്‍ശ ചെയ്തു സമര്‍പ്പിക്കുന്ന പാനല്‍/സെലക്ട് ലിസ്റ്റില്‍ നിന്ന് ഗവണ്‍മെന്റ് നിയമാനുസൃതമായി നിയമനം നടത്തും. വിജ്ഞാപനവും മറ്റ് വിവരങ്ങളും www.kerala.gov.in ല്‍ ലഭിക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!