Section

malabari-logo-mobile

വാക്സിന്‍ വിതരണത്തിനൊരുങ്ങി രാജ്യം

HIGHLIGHTS : ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ എത്...

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ എത്തിക്കുക. പുനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ഡല്‍ഹി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്സിന്‍ എത്തിക്കും.തുടര്‍ന്ന് 40 ലധികം വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സിനുകള്‍ മാറ്റും.

യാത്ര വിമാനങ്ങളിലാണ് വാക്സിനുകള്‍ എത്തിക്കുക. 700 ലധികം ജില്ലകളില്‍ ഇന്ന് ഡ്രൈ റണ്‍ നടക്കും. കഴിഞ്ഞ ഡ്രൈ റണ്ണുകളില്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന് അന്തിമമായി ഉറപ്പാക്കുന്നതും ഇന്നത്തെ ഡ്രൈ റണ്ണിലൂടെ ആയിരിക്കും.

sameeksha-malabarinews

അതേസമയം കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. കേരളമടക്കം കോവിഡ് കേസുകളില്‍ അടുത്തിടെ വര്‍ധന രേഖപ്പെടുത്തിയ നാല് സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഇന്നലെ 4 സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു . കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി .

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!