കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;കുട്ടികള്‍ക്കായി നാടകശില്‍പശാല

എന്‍.ഐ.ഇ.ടി.ടിയും സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജും അക്കാദമിക സഹകരണത്തിന് ധാരണയായി

കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജും (സി.യു.ഐ.ഇ.ടി.) നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ ആന്‍ഡ് ട്രെയിനിങ് ടെക്നോളജിയും (എന്‍.ഐ.ഇ.ടി.ടി.) അക്കാദമിക സഹകരണത്തിന് ധാരണാ പത്രം ഒപ്പു വെച്ചു. പ്രിന്റിങ് ആന്‍ഡ് ബൈന്‍ഡിങ്, ഫിനിഷിങ് ടെക്നോളജി, ഫാക്കല്‍റ്റി പരിശീലനം തുടങ്ങിയ മേഖലകളിലെ സഹകരണവും സാങ്കേതിക വിദ്യയുടെ കൈമാറ്റവുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ നേവിയുടെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിക സ്ഥാപനമാണ് എന്‍.ഐ.ഇ.ടി.ടി. ഈ സ്ഥാപനത്തിലെ കേഡറ്റുകള്‍ക്കും സി.യു.ഐ.ഇ.ടിയിലെ വിദ്യാര്‍ഥികള്‍ക്കും സംയുക്തമായി പ്രോജക്ടുകളും സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കാനാകും. നേവല്‍ അക്കാദമി ഏറ്റെടുക്കുന്ന നൂതന പ്രോജക്ടുകളില്‍ സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ക്കും സഹകരിക്കാനാകും. ആധുനിക സാങ്കേതിക വിദ്യയും നൂതന യന്ത്രങ്ങളും പരിചയപ്പെടാനാകുമെന്നതുമാണ് സി.യു.ഐ.ടി. വിദ്യാര്‍ഥികളുടെ നേട്ടം. ഐ.ഇ.ടിയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററാണ് അക്കാദമിക സഹകരണത്തിന് മുന്‍കൈയെടുത്തത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും നേവല്‍ അക്കാദമിയിലെ ബേസിക് സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റീസ് ഫാക്കല്‍റ്റി വിഭാഗം മേധാവി കമ്മഡോര്‍ ബെന്‍ എച്ച്. ബേര്‍സണുമാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്. പ്രിന്‍സിപ്പല്‍ ഡോ. സി. രഞ്ജിത്ത്, പ്രിന്റിങ് ടെക്നോളജി വകുപ്പ് മേധാവി ദീപു പുന്നശ്ശേരി, അസി. രജിസ്ട്രാര്‍ പി.ഒ. റഫീദ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന് സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍, ഹോസ്പിറ്റല്‍, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, ഇവയിലെവിടെയെങ്കിലും 6 ദിവസത്തെ സാമൂഹികസേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് മെയ് 20-നകം സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് https://student.uoc.ac.in, 0494 2400288, 2407356

കുട്ടികള്‍ക്കായി നാടകശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂരിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സ് കുട്ടികള്‍ക്കായി നാടകശില്‍പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26 മുതല്‍ 30 വരെ തൃശൂരിലെ ഡോ. ജോണ്‍മത്തായി സെന്ററിലാണ് ശില്‍പശാല. 10 വയസു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 9446371906, 9746798197, 0487 2385352.

പുനഃപരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക്. ലോജിസ്റ്റിക് മാനേജ്‌മെന്റ് ഏപ്രില്‍ 2021 പരീക്ഷയുടെ 2022 മാര്‍ച്ച് 21-ന് നടത്തിയ ‘എന്റര്‍പ്രിണര്‍ഷിപ്പ് ഡവലപ്‌മെന്റ്’ പേപ്പര്‍ റദ്ദാക്കി. പുനഃപരീക്ഷ 23-ന് നടക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

രണ്ടാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 26-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

സ്ട്രീം ചെയ്ഞ്ച് വഴി സി.ബി.സി.എസ്.എസ്.-യു.ജി. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഫോട്ടോ വണ്ടിക്ക് സ്വീകരണം നല്‍കി

ഫോട്ടോ – പ്രഥമ സംസ്ഥാന ഒളിമ്പിക്‌സിന്റെ പ്രചാരണാര്‍ത്ഥം മീഡിയ അക്കാദമിയും കേരള പത്രപ്രവര്‍ത്തക യൂണിയനും കേരള ഒളിമ്പിക്‌സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫോട്ടോവണ്ടിക്ക് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സ്വീകരണം നല്‍കിയപ്പോള്‍. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടറി ഹൃഷികേശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top