തിരൂരങ്ങാടി: കൊളപ്പുറത്ത് ഓട്ടോ ഡ്രൈവറെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുമ്പുചോല സ്വദേശി ആലസ്സന്‍കുട്ടി (72) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
ചെമ്മാട് ഓട്ടോറിക്ഷ ഡ്രൈവറായി ജോലിചെയ്തിരുന്ന ആലസ്സന്‍കുട്ടി നേരത്തെ പ്രവാസിയായിരുന്നു. ഇന്ന് പുലച്ചെയാണ് കിണറ്റില്‍ വീണ നിലയില്‍ കാണപ്പെട്ടത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. തിരൂരങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ചെറിയ മാനസിക പ്രയാസമുണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചതായി പോലീസ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




