Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റ് വാര്‍ത്തകള്‍;പരീക്ഷാ ടൈംടേബിള്‍

HIGHLIGHTS : അക്കാദമിക് കൗണ്‍സില്‍ മീറ്റിങ്ങ് കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ മീറ്റിങ്ങ് 30-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹാളില്‍ നടക്കും. പരീക്ഷ...

അക്കാദമിക് കൗണ്‍സില്‍ മീറ്റിങ്ങ്

കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ മീറ്റിങ്ങ് 30-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹാളില്‍ നടക്കും.

sameeksha-malabarinews

പരീക്ഷാ ഫലം

എംടെക് ഇന്‍ നാനോ സയന്‍സ് ആന്റ് ടെക്നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2021 പരീക്ഷയുടെയും ഫലം സര്‍വ്വകലാശാല വെബ്സൈറ്റില്‍ .
കാലിക്കറ്റ് സര്‍വ്വകലാശാല രണ്ടാം സെമസ്റ്റര്‍ എംഎ തമിഴ് (സിബിസിഎസ്എസ്)ഏപ്രില്‍ 2021 പരീക്ഷാ ഫലം പ്രിസിദ്ധീകരിച്ചു.

പരീക്ഷാ ടൈംടേബിള്‍

ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍.

കാലിക്കറ്റിലെ ഇ.പി.ആര്‍. വിഭാഗത്തിന് പുതിയ ഓഫീസ്

കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെ ഇ.പി.ആര്‍. വിഭാഗം പുതിയ ഓഫീസിലേക്ക് മാറി. ബി.എഡ്., എല്‍.എല്‍.ബി., എം.സി.എ. തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകളുടെ പരീക്ഷാ ജോലികള്‍ക്കായുള്ള ഇ.പി.ആര്‍. വിഭാഗം പരീക്ഷാഭവന്‍ വളപ്പിലെ പഴയ കെട്ടിടത്തിലായിരുന്നു വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. പരീക്ഷാഭവന്‍ പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ സജ്ജമാക്കിയ പുതിയ ഓഫീസ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, ഡോ. കെ.പി. വിനോദ് കുമാര്‍, യൂജിന്‍ മൊറേലി, ഡോ. പി. റഷീദ് അഹമ്മദ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ജോ. രജിസ്ട്രാര്‍ എ. ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെ ഇ.പി.ആര്‍. വിഭാഗം പുതിയ ഓഫീസ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

 

ഓഡിറ്റ് കോഴ്സ് പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബിഎ, ബിഎസ്.സി, ബികോം, ബിബിഎ, (സിബിസിഎസ്എസ് 2019 പ്രവേശനം) ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്ററുകളുടെ ഓഡിറ്റ് കോഴ്സ് പരീക്ഷ ഏപ്രില്‍ മൂന്നാം വാരം മുതല്‍ ഓണ്‍ലൈന്‍ ആയി നടക്കും. വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റിലെ(www.sdeuoc.ac.in>Student zone) എം.സി.ക്യൂ. അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുക. പരീക്ഷയുടെ വിശദമായ ഷെഡ്യൂളും പരീക്ഷാ ലിങ്കും വിദൂരവിദ്യൂഭ്യാസ വിഭാഗം വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!