2008ന് ശേഷം വാങ്ങിയ വയല്‍ നികത്തി വീട് വെക്കാനാകില്ല-ഹൈക്കോടതി

കൊച്ചി:  2008ന് ശേഷം വയല്‍വാങ്ങി അത് നികത്തി വീടുവെക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത് 2008ലാണ് .

ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് എസ്.മണികൂമാര്‍, ജസ്റ്റിസ് ഷാജി.പി.ചാലി, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. തണ്ണീര്‍ത്തട സംരക്ഷണനിയമം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാടങ്ങല്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്നതാണ്. അതിനാല്‍ ഇളവ് നല്‍കാനാകില്ലെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.

നേരത്തെ ചെറിയ ഭാഗം വീടുവെക്കാന്‍ വാങ്ങിയവര്‍ക്ക് നികത്താന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ഫുള്‍ബെഞ്ച് തിരുത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top