Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ഇന്റർ കോളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം മാറ്റിവെച്ചു

HIGHLIGHTS : Calicut University News

ഇന്റർ കോളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം മാറ്റിവെച്ചു

ജനുവരി 26 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർ കോളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം കോവിഡ് വ്യാപന പ്രതിസന്ധി മൂലം മാറ്റിവെച്ചതായി കോ-ഓർഡിനേറ്റർ അറിയിച്ചു.

sameeksha-malabarinews

കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ്

ഒന്നാം സെമസ്റ്റർ പി.ജി. നവംബർ 2020 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് 22-ന് തുടങ്ങും. അദ്ധ്യാപകർ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി. റഗുലർ ക്ലാസ്സുകൾ 24 മുതൽ ക്യാമ്പ് അവസാനിക്കുന്നതു വരെ സസ്പെന്റ് ചെയ്ത് വൈസ് ചാൻസിലർ ഉത്തരവിറക്കിയിട്ടുണ്ട്. ക്യാമ്പിന്റെ വിവരങ്ങൾ അറിയാൻ ക്യാമ്പ് ചെയർമാൻമാരുമായി ബന്ധപ്പെടുക. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

 

പരീക്ഷ‍‍‍

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബി.എ. നവംബർ 2021 റഗുലർ പരീക്ഷ പുതുക്കിയ ടൈംടേബിൾ പ്രകാരം 27-ന് തുടങ്ങും

 

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റർ എം.എസ് സി. റേഡിയേഷൻ ഫിസിക്സ് ജൂലൈ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 28 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി 2 വരെയും ഫീസടച്ച് ഫെബ്രുവരി 3 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

രണ്ടാം സെമസ്റ്റർ എം.എസ് സി. റേഡിയേഷൻ ഫിസിക്സ് ജൂലൈ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 28 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി ഒന്ന് വരെയും ഫീസടച്ച് ഫെബ്രുവരി 3 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ ബി.ടി.എ. നവംബർ 2019 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

എം.എ. പൊളിറ്റിക്കൽ സയൻസ് മൂന്നാം സെമസ്റ്റർ നവംബർ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റർ ഏപ്രിൽ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ ഏപ്രിൽ 2020 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!