Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : calicut university news

യു.ജി., പി.ജി. എന്‍ട്രന്‍സ്

2021-22 അദ്ധ്യയനവര്‍ഷത്തെ സര്‍വകലാശാല പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകള്‍ സ്വാശ്രയ സെന്ററുകള്‍ എന്നിവയിലെയും ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ സപ്തംബര്‍ 2-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

sameeksha-malabarinews

പരീക്ഷാ ഫലം

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 9 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടേയും സി.യു.സി.എസ്.എസ്. 2017 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

പാര്‍ട്ട് ടൈം പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് ഇന്‍ അറബിക് മാര്‍ച്ച് 2020 പരീക്ഷ സപ്തംബര്‍ 14-ന് തുടങ്ങും.

രണ്ട് വര്‍ഷ ബി.എഡ്. ഒന്നാം സെമസ്റ്റര്‍ 2017 സിലബസ്, 2018 പ്രവേശനം നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 2015 സിലബസ്, 2015 പ്രവേശനം ഡിസംബര്‍ 2018 സപ്ലിമെന്ററി പീക്ഷയും 2016 പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയും സപ്തംബര്‍ 8-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2016-2018 പ്രവേശനം ബിരുദ കോഴ്സുകളുടെ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 1 വരെയും 170 രൂപ പിഴയോടെ 3 വരെയും ഫീസടച്ച് 5 വരെയും 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 7 വരെയും 170 രൂപ പിഴയോടെ 9 വരെയും ഫീസടച്ച് 13 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കൊവിഡ് സ്പെഷ്യല്‍ പരീക്ഷ – പട്ടിക പ്രസിദ്ധീകരിച്ചു

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ്-19 സ്പെഷ്യല്‍ പരീക്ഷക്ക് അപേക്ഷിക്കാന്‍ യോഗ്യരായവരുടെ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യണം, ലിങ്ക് വെബ്സൈറ്റില്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!