Section

malabari-logo-mobile

കാലിക്കറ്റ് യൂണിവോഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut University News

പരീക്ഷകള്‍ മാറ്റി

സര്‍വകലാശാല 24-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

sameeksha-malabarinews

സര്‍വകലാശാലാ കാമ്പസില്‍ പ്രവേശനനിയന്ത്രണം

സര്‍വകലാശാലാ ഓഫീസുകള്‍ ഉള്‍പ്പെടുന്ന ചില പ്രദേശങ്ങള്‍ ഡി സോണില്‍ ഉള്‍പ്പെട്ടതിനാല്‍ പുറമേ നിന്നുള്ളവര്‍ക്ക് ജൂലായ് 23 വെള്ളിയാഴ്ച സര്‍വകലാശാലയിലേക്ക് പ്രവേശനമുണ്ടാകില്ല. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍: 0494 2660600. 2407227

അതിവേഗം ബി.എഡ്. ഫലം; പരീക്ഷാഭവന് അഭിനന്ദനം
5758 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ 5758 ബിരുദങ്ങള്‍ക്ക് അംഗീകാരം. 4869 ഡിഗ്രി, 851 പി.ജി., 22 എം.ഫില്‍., 16 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. പരീക്ഷ നടത്തി 10 ദിവസത്തിനകം ബി.എഡ്. ഫലം പ്രഖ്യാപിച്ചതില്‍ പരീക്ഷാകണ്‍ട്രോളറെയും പരീക്ഷാഭവന്‍ ജീവനക്കാരെയും യോഗം അഭിനന്ദിച്ചു. പി.എസ്.സിയുടെ എച്ച്.എസ്.എ. അപേക്ഷാ അവസരം അവസാനിക്കും മുമ്പേ തന്നെ ഫലം പ്രഖ്യാപിക്കാന്‍ സിന്‍ഡിക്കേറ്റ് അടിയന്തര ഇടപെടല്‍ നടത്തുകയായിരുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ചോദ്യക്കടലാസ് യഥാസമയം പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ഓണ്‍ലൈനായി നല്‍കുകയും വിജയകരമായി പരീക്ഷ നടത്തുകയുമായിരുന്നു. അസാധാരണ സാഹചര്യത്തിലെ അസാധാരണ തീരുമാനമായിരുന്നു ഇതെന്ന് വി.സി. അഭിപ്രായപ്പെട്ടു. ഫലം നേരത്തേ വന്നതിനാല്‍ നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനായെന്ന് അംഗങ്ങള്‍ പറഞ്ഞു. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എയുടെ വിശദീകരണ കത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ അംഗത്വം പുനഃസ്ഥാപിച്ചു. തുടര്‍ച്ചയായി ആറ് സെനറ്റ് യോഗങ്ങളില്‍ പങ്കെടുക്കാത്തത് കാരണം അദ്ദേഹത്തിന്റെ സെനറ്റ് അംഗത്വം റദ്ദായിരുന്നു. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, സര്‍വകലാശാലാ വകുപ്പ് മേധാവികള്‍ എന്നിവരുടെ സാമ്പത്തികാധികാര പരിധി ഉയര്‍ത്താനുള്ള നിയമഭേദഗതിക്ക് യോഗം അംഗീകാരം നല്‍കി. ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ വൈസ് ചാന്‍സലറുടെ ഡിജിറ്റല്‍ ഒപ്പു ചേര്‍ക്കുന്നതിനുള്ള നിയമഭേദഗതിയും അംഗീകരിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. ജി. റിജുലാല്‍, ഡോ. ടി. മുഹമ്മദാലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പരീക്ഷാ ടൈംടേബിള്‍

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ്, മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി, ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്), സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷകള്‍ മാറ്റി

സര്‍വകലാശാല 24-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. മലയാളം, സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്‌പെഷ്യല്‍, സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ജനറല്‍, സോഷ്യോളജി നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഫോക്ക്‌ലോര്‍ സ്റ്റഡീസ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

റൂംബോയ് കം ബെയറര്‍ അഭിമുഖം

സര്‍വകലാശാല റൂം ബോയ് കം ബെയറര്‍ തസ്തികയിലേക്ക് താല്‍ക്കാലികനിയമനത്തിനായി അപേക്ഷിച്ചവരില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്കു ശേഷം യോഗ്യരായവര്‍ക്കുള്ള അഭിമുഖം 28-ന് കാലത്ത് 9.30-ന് സര്‍വകലാശാല ഭരണവിഭാഗത്തില്‍ നടക്കുന്നു. യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

യു.ജി.സി. – എച്ച്. ആര്‍.ഡി.സി. പ്രോഗ്രാമുകള്‍

സര്‍വകലാശാല യു.ജി.സി.-എച്ച്.ആര്‍.ഡി.സി. 2021-22 സാമ്പത്തിക വര്‍ഷം നടത്തുന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാമുകള്‍, റിഫ്രഷര്‍ കോഴ്‌സുകള്‍, ഷോര്‍ട് ടേം കോഴ്‌സുകള്‍, വര്‍ക്ക് ഷോപ്പുകള്‍, മറ്റു പ്രോഗ്രാമുകള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍ 0494 2407 350, 351.

റിസര്‍ച്ച് എത്തിക്‌സ് ആന്റ് മെത്തഡോളജി ഹ്രസ്വകാല പ്രോഗ്രാം

സര്‍വകലശാല ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അധ്യാപകര്‍ക്കു വേണ്ടി ആഗസ്ത് 11 മുതല്‍ 17 വരെ റിസര്‍ച്ച് എത്തിക്‌സ് ആന്റ് മെത്തഡോളജി ഹ്രസ്വകാല കോഴ്‌സ് നടത്തുന്നു. ഏത് വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം. ആഗസ്ത് 2-നു മുമ്പായി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍ 0494 2407 350, 351.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!