ഇന്റര്‍സോണ്‍ പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

university-footballതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ പുരുഷ വിഭാഗം ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ റൗണ്ട് മത്സരങ്ങളില്‍ മമ്പാട് എം.ഇ.എസ് കോളേജ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിനെ പരാജയപ്പെടുത്തി. ഷൊര്‍ണൂര്‍ എസ്.എന്‍ കോളേജിന് വാക്കോവര്‍ ലഭിച്ചു. തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ മഞ്ചേരി എന്‍.എസ്.എസ് കോളേജ്, വടക്കാഞ്ചേരി വ്യാസ കോളേജിനെ 4-1 നും ദേവഗിരി സെന്റ് ജോസഫ് കോളേജ്, ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജിനെ 6-2 നും പരാജയപ്പെടുത്തി. കോഴിക്കോട് സാമൂതിരി ഗൂരുവായൂരപ്പന്‍ കോളേജ് മണ്ണാമ്പറ്റ വി.ടി.ബി കോളേജിനെ 4-1 നും, ഇരിഞ്ഞാലക്കുടെ ക്രൈസ്റ്റ് കോളേജ്, അരീക്കോട് എസ്.എസ്. കോളേജിനെ 3-1 നും പരാജയപ്പെടുത്തി.
രണ്ടാം റൗണ്ട് മത്സരങ്ങളില്‍ നവംബര്‍ 23-ന് രാവിലെ എട്ട് മണിക്ക് മമ്പാട് എം.ഇ.എസ് കോളേജ്, ദേവഗിരി സെന്റ് ജോസഫ് കോളേജിനെയും, ഷൊര്‍ണൂര്‍ എസ്.എന്‍ കോളേജ്, മഞ്ചേരി എന്‍.എസ്.എസ് കോളേജിനെയും നേരിടും. സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ രണ്ട് കോര്‍ട്ടുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top