സ്ത്രീ പീഡനക്കേസ്; റിമാന്റിലായ കാലിക്കറ്റ് സര്‍വ്വകലാശാലാ ജീവനക്കാരനെതിരെ പരാതിയുമായി മറ്റൊരു യുവതി

വള്ളിക്കുന്ന്: സ്ത്രീ പീഡനക്കേസില്‍ റിമാന്റിലായ കാലിക്കറ്റ് സര്‍വ്വകലാശാല ജീവനക്കാരനെതിരെ പരാതിയുമായി മറ്റൊരു യുവതികൂടി രംഗത്ത്. എറണാംകുളം സ്വദേശിയായ യുവതിയാണ് പരീക്ഷാ ഭവനിലെ സെക്ഷന്‍ ഓഫീസര്‍ ഹരീഷ് ജി ഗോപിനാഥിനെതിരെ പരാതിയുമായി സെന്‍ട്രല്‍ പോലീസ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് പരാതി തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

ഹരീഷ് അറസ്റ്റിലായ വിവരം അറിഞ്ഞതോടെയാണ് എറണാംകുളത്തുകാരിയായ യുവതി  പൊലീസില്‍ പരാതി നല്‍കിയത്. സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരി നല്‍കി പരാതിയിലാണ് ഹരീഷ് ഇപ്പോള്‍ റിമാന്റിലുള്ളത്. ഇയാള്‍ക്ക് നാല് ഭാര്യമാരുള്ളതായാണ് വിവരം. മതം മാറിയാണ് രണ്ടാമത്തെ വിവാഹം ചെയ്തത്. സാമ്പത്തികമായും ശാരീരികമായും പീഢിപ്പിച്ചെന്ന പരാതിയിലാണ് ഇയാള്‍ ഇപ്പോള്‍ റിമാന്റിലുള്ളത്. ഇയാള്‍ എഴുതി എന്ന് പറയുന്ന ആത്മാഹ്ത്യ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇയാള്‍ വിവാഹം കഴിച്ച സ്ത്രീകളെല്ലാം ഉയര്‍ വിദ്യഭ്യാസവും ജോലിയും ഉള്ളവരാണ്. സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ അസിസ്റ്റെന്റായിരിക്കെ വിദ്യര്‍ത്ഥികള്‍ നല്‍കിയ ഫീസ് തിരുമറി ചെയ്ത കേസിലാണ് ഇയാള്‍ സസ്‌പെന്‍ഷനിലായത്.

സ്ത്രീ പീഡനക്കേസില്‍ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു

Share news
error: Content is protected !!
Scroll to Top