Section

malabari-logo-mobile

സ്ത്രീ പീഡനക്കേസില്‍ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു

HIGHLIGHTS : തേഞ്ഞിപ്പലം: സ്ത്രീപിഡനക്കേസില്‍ അറസ്റ്റിലായ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനെ റിമാന്‍ഡ് ചെയതു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും പണം തിരിമറ...

തേഞ്ഞിപ്പലം: സ്ത്രീപിഡനക്കേസില്‍ അറസ്റ്റിലായ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനെ റിമാന്‍ഡ് ചെയതു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും പണം തിരിമറി ചെയ്ത കേസില്‍ സസ്‌പെന്‍ഷനിലായിരുന്നു ഇയാള്‍. തേഞ്ഞിപ്പലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷ ഭവനിലെ സെക്ഷന്‍ ഓഫീസറായിരുന്ന ഹരീഷ് ജി ഗോപിനാഥിനെയാണ് പരപ്പനങ്ങാടി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.

യുവതിയെ ഇയാള്‍ മതം മാറിയാണ് വിവാഹം കഴിച്ചത്. ഇതിന് ശേഷം ഇയാള്‍ വീണ്ടും വിവാഹം കഴിച്ചുവൊണ് പരാതി. ഇതിന് മുമ്പ് ഇയാള്‍ ഹിന്ദുമതത്തില്‍പ്പെട്ട മറ്റൊരു യുവതിയെയും വിവാഹം കഴിച്ചിരുന്നു. കൂടാതെ ഇയാള്‍ ഇവരെ സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് ഭാര്യമാരില്‍ ഒരാള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഇയാള്‍ വിവാഹം കഴിച്ച സ്ത്രീകളെല്ലാം ഉയര്‍ വിദ്യഭ്യാസവും ജോലിയും ഉള്ളവരാണ്.

sameeksha-malabarinews

സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ അസിസ്റ്റെന്റായിരിക്കെ വിദ്യര്‍ത്ഥികള്‍ നല്‍കിയ ഫീസ് തിരുമറി ചെയ്ത കേസിലാണ് ഇയാള്‍ സസ്‌പെന്‍ഷനിലായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!