Section

malabari-logo-mobile

കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി റോഡരികില്‍ മരിച്ച നിലയില്‍

HIGHLIGHTS : കോഴിക്കോട്: റോഡരികില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹ...

കോഴിക്കോട്: റോഡരികില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹം രാവിലെ കണ്ടത്. ഉടനെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം സ്ഥിരമായി ഒത്തുചേരാറുള്ള ഒരു സ്ഥലം കൂടിയാണ് ഇത്.

മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചത്. ഇടുങ്ങിയ വഴിയിലാണ് മൃതദേഹം കിടന്നിരുന്നത്. അതുകൊണ്ടുതന്നെ മൃതദേഹം ആളുകളുടെ ശ്രദ്ധയില്‍പ്പെടാന്‍ വൈകുകയായിരുന്നു. മൈസൂര്‍ സ്വദേശിയാണെങ്കിലും ഇവര്‍ കണ്ണൂരിലാണ് സ്ഥിരമായി താമസിക്കുന്നത്.

sameeksha-malabarinews

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!