Section

malabari-logo-mobile

പി ജയരാജനെതിരെ ‘കൊലയാളി’ പരാമര്‍ശം; കെ കെ രമയ്‌ക്കെതിരെ കേസെടുത്തു

HIGHLIGHTS : കോഴിക്കോട്: വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ കൊലയാളി പരാമര്‍ശനത്തില്‍ ആര്‍എംപി നേതാവ് കെകെ രമയ്‌ക്കെതിരെ കേസെടുത്തു. വടകര ജുഡീഷ്യല്‍ ഫസ്...

കോഴിക്കോട്: വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ കൊലയാളി പരാമര്‍ശനത്തില്‍ ആര്‍എംപി നേതാവ് കെകെ രമയ്‌ക്കെതിരെ കേസെടുത്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രമയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. 171 ജി വകുപ്പ് പ്രകാരം കേസെടുക്കാനാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്.

രമ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയത്. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് രമ ഉള്‍പ്പെടെ ആര്‍എംപി മൂന്ന് നേതാക്കള്‍ക്കുമെതിരെ പി ജയരാജന്‍ വക്കീല്‍ നോട്ടീസും അയച്ചിരുന്നു.

sameeksha-malabarinews

കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി ജയരാജന്‍ കൊലയാളിയാണെന്ന് കെ കെ രമ പറഞ്ഞത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!