കോഴിക്കോട്ട് പതിനഞ്ചു വയസ്സുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണുമരിച്ചു

കോഴിക്കോട് കോഴിക്കോട് പാലാഴിയില്‍ പതിനഞ്ചുവയസ്സുകാരന്‍ ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്നും വീണുമരിച്ചു. മുവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു, നോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യുവാണ് മരിച്ചത്.

രാമനാട്ടുകര കോഴിക്കോട് ബൈപ്പാസിലെ ഹൈലൈറ്റ് റസിഡന്‍സിയിലെ 309 ാം നമ്പര്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരാണ് ഇവര്‍. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് അപകടമുണ്ടായത്.
പാലാഴി സദ്ഭാവന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു പ്രയാന്‍ മാത്യു.

Share news
error: Content is protected !!
Scroll to Top