തിരൂരങ്ങാടി: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയാഹ്ലാദ പ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ വീട്ടിലേക്ക് പടക്കമെറിഞ്ഞതായി പരാതി. പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് മാനസിക വിഭ്രാന്തിയിലായ പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് പുകയൂര്‍ ഡിവിഷനില്‍ നിന്നും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മാട്ടറ അലി ഹസന്റെ വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പടക്കമെറിഞ്ഞത് വീട്ടുവളപ്പില്‍ തീപിടിക്കുകയും വീടിന്റെ ജനല്‍ചില്ലുകളിലേക്ക് കല്ല് ചീളുകള്‍ തെറിക്കുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ അലി ഹസനെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി.
പടക്കം പൊട്ടിയതിന്റെ ആഘാതത്തില്‍ പരിഭ്രാന്തയായ അലി ഹസന്റെ മകള്‍ ഇന്‍ശ ഫാതിമ (രണ്ട്)യെ രാത്രി പതിനൊന്നരമണിയോടെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അലി ഹസന്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ യാറത്തുംപടിയില്‍ പ്രകടനം നടന്നു.




