Section

malabari-logo-mobile

വെന്നിയൂരില്‍ ആഹ്ലാദ പ്രകടനത്തിനിടെ വാഹനം തടഞ്ഞ് കുടുംബത്തെ ആക്രമിച്ചതായി പരാതി

HIGHLIGHTS : തിരൂരങ്ങാടി: ദേശീയപാതയിലെ വെന്നിയൂരില്‍ പ്രകടനത്തിനിടെ യുഡിഎഫ് വളണ്ടിയര്‍മാര്‍ വാഹനം തടഞ്ഞ് ആക്രമിച്ചതായി പരാതി. സംഭവത്തില്‍ മലപ്പുറം എസ്പിയുടെ നിര...

തിരൂരങ്ങാടി: ദേശീയപാതയിലെ വെന്നിയൂരില്‍ പ്രകടനത്തിനിടെ യുഡിഎഫ് വളണ്ടിയര്‍മാര്‍ വാഹനം തടഞ്ഞ് ആക്രമിച്ചതായി പരാതി. സംഭവത്തില്‍ മലപ്പുറം എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തിരൂരങ്ങാടി പോലീസ് കേസെടുത്തു.

കാസര്‍കോട് പടന്ന സ്വദേശി മുഹമ്മദ് നിയാസാണ് മുഖ്യമന്ത്രിക്കും തിരൂരങ്ങാടി പോലീസിനും പരാതി നല്‍കിയിരുന്നത്. കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രാമധ്യേ ദേശീയപാത വെന്നിയൂര് വെച്ച് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

sameeksha-malabarinews

പ്രകടനത്തില്‍ പങ്കെടുത്ത വളണ്ടിയര്‍ യൂണിഫോം ധരിച്ചെത്തിയ കുറച്ചുപേര്‍ നിയാസും സുഹൃത്തും കുടുംബവും സഞ്ചരിച്ച വാഹനം അക്രമിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പ്രകടനം നടക്കുന്നതിനാല്‍ വളരെ പതുക്കെയാണ് വാഹനങ്ങള്‍ കടന്നു പോയത്. ഇതിനിടെ ഒരു വളണ്ടിയര്‍ ഇടതുവശം ചേര്‍ന്ന് പോകാന്‍ പറഞ്ഞത് പ്രകാരം ഇടത്തേക്ക് തിരിയുമ്പോള്‍ മറ്റൊരു വളണ്ടിയര്‍ ബോണറ്റില്‍ ശക്തമായി അടിക്കുകയും വണ്ടി തടയുകയും ചെയ്തു.
കണ്ടത് ഷര്‍ട്ടില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയും പിറകിലിരിക്കുന്ന സ്ത്രീകളെയടക്കം അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
ഭാര്യ ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും അവരും കുട്ടികളും കരഞ്ഞു നിലവിളിച്ചിട്ടും അതൊന്നും വകവെക്കാതെ വണ്ടിയുടെ നാല് ഭാഗത്ത് നിന്നും അടിക്കുകയും ഭീതിജനകമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്‌തെന്നും വാഹനത്തിന്റെ പിറകുവശം അടിച്ചുതകര്‍ത്തെന്നും പരാതിയില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!