Section

malabari-logo-mobile

കാലിക്കറ്റ് സെനറ്റ് തെരഞ്ഞെടുപ്പ്; എം എസ് എഫ് വഞ്ചിച്ചെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്; പി കെ നവാസിനെതിരെ രൂക്ഷ വിമര്‍ശനം

HIGHLIGHTS : Calicut Senate Election; Fraternity Movement says MSF cheated; Severe criticism against PK Nawaz

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് തെരഞ്ഞെടുപ്പ് ധാരണ തെറ്റിച്ചതായി ഫ്രറ്റേണിറ്റി. മൂന്ന് എം.എസ്.എഫ് സ്ഥാനാര്‍ഥികള്‍ക്കായി ഫ്രറ്റേണിറ്റിയുടെ 54 വോട്ട് നല്‍കിയതിന് പകരമായി സെനറ്റ് ഇലക്ഷനില്‍ 25 എം.എസ്.എഫ് വോട്ടുകള്‍ നല്‍കാമെന്നായിരുന്ന ഫ്രറ്റേണിറ്റി എം.എസ്.എഫ് ധാരണയെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി സബീല്‍ ചെമ്പ്രശ്ശേരി പറഞ്ഞു. എന്നാല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റി ധാരണയനുസരിച്ച് വോട്ട് ചെയ്ത തങ്ങളുടെ യു.യു.സിമാരെ പി.കെ നവാസ് വഞ്ചിച്ചെന്നും സെനറ്റ് ഇലക്ഷനില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാനാര്‍ത്ഥിയെ പി.കെ നവാസ് ധാരണ ലംഘിച്ച് പരാജയപ്പെടുത്തിയെന്നും സബീല്‍ ആരോപിച്ചു.

ഇതേ ഇലക്ഷനില്‍ കെ.എസ്.യുവുമായി ഉണ്ടാക്കിയ ധാരണ രേഖമൂലം എഴുതിയപ്പോള്‍ എം.എസ്.എഫുമായി അങ്ങനെയൊന്ന് ഉണ്ടാക്കാത്തത് എം.എസ്.എഫിന്റെ മുന്‍ കാല പ്രസിഡന്റുമാര്‍ പുലര്‍ത്തിയ വിശ്വാസ്യതയെ മുന്‍ നിര്‍ത്തിയായിരുന്നു. ചരിത്രത്തില്‍ ആദ്യമായല്ല എം.എസ്.എഫിനോട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത്. രണ്ട് ദിവസം മുമ്പ് വരെ ആ ധാരണ പാലിച്ച ചരിത്രമേ രണ്ട് കൂട്ടര്‍ക്കും ഉണ്ടായിരുന്നുള്ളു. ആ വിശ്വാസത്തിന്റെ പുറത്തുണ്ടാക്കിയ ധാരണയില്‍ ചതി കാണിച്ചപ്പോള്‍ എം.എസ്.എഫ് എന്ന പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയാണ് പി.കെ നവാസ് നഷ്ടപ്പെടുത്തിയത്’, സബീല്‍ പറഞ്ഞു.

sameeksha-malabarinews

‘സ്വന്തം രാഷ്ട്രീയ ഭാവി നിലനിര്‍ത്താന്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത പോലും പകരം കൊടുത്ത വഞ്ചകനാണ് പി.കെ നവാസ്. തെരഞ്ഞെടുപ്പുകള്‍ ഇവിടെ അവസാനിക്കുന്നില്ല. നവാസ്. അത് കോളേജ് തെരഞ്ഞെടുപ്പായും യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പുകളായും നിയമ സഭാ തെരഞ്ഞെടുപ്പുകളായുമെല്ലാം ഇനിയുമുണ്ടാവും. ചതിയുടെയും വഞ്ചനയുടെയും പുറത്ത് കെട്ടിപ്പൊക്കിയ നിങ്ങളെന്ന ബിംബം തകര്‍ന്ന് വീഴുക തന്നെ ചെയ്യും. ചീട്ട് കൊട്ടാരങ്ങള്‍ക്ക് ആയുസ്സ് കുറവാണ്. എം.എസ്.എഫിന്റെ ചരിത്രത്തില്‍ കാലം നിങ്ങളെ അടയാളപ്പെടുത്തുക വഞ്ചകനായ പ്രസിഡന്റായിട്ടായിരിക്കും’, സബീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!