Section

malabari-logo-mobile

വിവാഹ രജിസ്‌ട്രേഷന് ജാതിയും മതവും പരിശോധിക്കേണ്ട

HIGHLIGHTS : Do not check caste and religion for marriage registration

തിരുവനന്തപുരം: വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍ പരിശോധിക്കേണ്ടതില്ലെന്ന് സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. വധൂവരന്മാര്‍ നല്‍കുന്ന മെമ്മോറാണ്ടത്തില്‍ ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ലെന്നും തദ്ദേശ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കി.

മെമ്മോറാണ്ടത്തോടൊപ്പം പ്രായം തെളിയിക്കാന്‍ നല്‍കുന്നതിനുള്ള രേഖകള്‍, വിവാഹം നടന്നുവെന്ന് തെളിയിക്കാന്‍ നല്‍കുന്ന സാക്ഷ്യപത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മറ്റ് വ്യവസ്ഥകള്‍ പാലിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.

sameeksha-malabarinews

വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്യാത്തത് സംബന്ധിച്ച കേസിലെ ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!