കോട്ടക്കലില്‍ ഇടിമിന്നലേറ്റ വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ മിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ചങ്കുവെട്ടി സ്വദേശി അന്‍സാറിന്റെ മകന്‍ ഹാദി ഹസന്‍ (13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30 തോടെ ആയിരുന്നു അപകടം. ടെറസിന് മുകളില്‍ നില്‍ക്കുകയായിരുന്ന കുട്ടിക്ക് മിന്നലേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടെറസിന് മുകളില്‍ വീണുകിടക്കുന്ന നിലയിലാണ് കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തിയത്.

ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പറപ്പൂര്‍ ഐ.യു.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദി ഹസന്‍. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹമുള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top