Section

malabari-logo-mobile

എരഞ്ഞിപ്പാലം ബസ്‌ സ്റ്റോപ്പ്‌ മാറ്റാന്‍ കോടതി ഉത്തരവ്‌

HIGHLIGHTS : കോഴിക്കോട്‌: മാറാട്‌ കോടതിയുടെ സമീപത്തുള്ള എരഞ്ഞിപ്പാലം ബസ്‌ സ്റ്റോപ്പ്‌ നിലവിലുള്ള സ്ഥലത്തുനിന്നും മാറ്റിക്കൊടുക്കണമെന്ന്‌ കോഴിക്കോട്‌ സബ്‌ കോടതി

images (2)കോഴിക്കോട്‌: മാറാട്‌ കോടതിയുടെ സമീപത്തുള്ള എരഞ്ഞിപ്പാലം ബസ്‌ സ്റ്റോപ്പ്‌ നിലവിലുള്ള സ്ഥലത്തുനിന്നും മാറ്റിക്കൊടുക്കണമെന്ന്‌ കോഴിക്കോട്‌ സബ്‌ കോടതി ഉത്തരവിലൂടെ അറിയച്ചതായി ജില്ലാ നിയമ ഓഫീസര്‍ ഫ്രാന്‍സിസ്‌ എ.സി. കലക്‌ടറേറ്റ്‌ ചേമ്പറില്‍ നടന്ന അവലോകന യോഗത്തില്‍ അറിയച്ചു. സിറ്റി ബസ്സിനായി എരഞ്ഞിപ്പാലം പോസ്റ്റ്‌ ഓഫീസിന്‌ എതിര്‍വശത്തുള്ള പഴയ ബസ്‌ സ്റ്റോപ്പ്‌ പുനസ്ഥാപിക്കും. എരഞ്ഞിപ്പാലം ജംഗ്‌ഷനില്‍നിന്നു മാറി 75 മീറ്റര്‍ അകലെ നിലവിലെ കാരപ്പറമ്പ്‌ കല്ലുത്താന്‍കടവ്‌ റോഡ്‌ വീതികൂട്ടല്‍ പദ്ധതിയില്‍ ബസ്സ്‌ സ്റ്റോപ്പിന്‌ നിര്‍ദ്ദേശം ഉള്ളതില്‍ ബസ്‌ ബേ വരുന്ന മുറയ്‌ക്ക്‌ കാരാപ്പറമ്പിലേക്ക്‌ ഭാഗത്തേക്കുള്ള സ്റ്റോപ്പ്‌ മാറ്റും. അതുവരെ നിലവിലെ സ്ഥിതി തുടരും. 2015 ഫിബ്രവരി 13ന്‌ മുമ്പ്‌ എരഞ്ഞിപ്പാലത്തെ തര്‍ക്ക ബസ്‌ ഷെല്‍ട്ടര്‍ പൊളിച്ചു നീക്കുവാന്‍ കോഴിക്കോട്‌ കോര്‍പ്പറഷന്‌ നിര്‍ദ്ദശം നല്‍കുകയും ചെയ്‌തു. യോഗത്തില്‍ കോര്‍പ്പറേഷന്‍ റവന്യൂ ഓഫീസര്‍ കെ.പ്രേമാന്ദന്‍, സിറ്റി ട്രാഫിക്‌ സി.ഐ. ശിവപ്രസാദ്‌ സി.,സ്‌പെഷ്യല്‍ തഹസില്‍ദാര്‍ റംല എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!