വെള്ളിയാഴ്ച നമസ്‌ക്കാരം മുന്‍നിര്‍ത്തി ശക്തമായ സുരക്ഷ;യുപിയില്‍ 21 ഇടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സുരക്ഷ ശക്തമാക്കി യോഗി സര്‍ക്കാര്‍. കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ ശക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ചച്ചെ പ്രാര്‍ത്ഥനയ്ക്കു മുന്നെയായി സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

നിരവധി ജില്ലകളില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് സുരക്ഷാ പരിശോധനകള്‍ നടത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അര്‍ദ്ധസൈനിക വിഭാഗത്തെയും സംസ്ഥാന പോലീസ് സേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്.

ദില്ലിയിലും ജുമഅ മസ്ജിദ് പരിസരത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സലീംപൂര്‍, ജഫ്രാബാദ്, യുപി ഭവന്‍ എന്നിവടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top