Section

malabari-logo-mobile

വല്‍സന്‍ തില്ലങ്കേരി പങ്കെടുക്കുന്ന സിഎഎ അനുകൂല റാലി: പരപ്പനങ്ങാടിയില്‍ കുറ്റ്യാടിയും നരിക്കുനിയും ആവര്‍ത്തിക്കുമോ?

HIGHLIGHTS : പരപ്പനങ്ങാടി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പരപ്പനങ്ങാടിയില്‍ റാലിയും പൊതുസമ്മേളനവും. ജനുവരി 18ന് ശനിയാഴ്ച വൈകീട്...

പരപ്പനങ്ങാടി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പരപ്പനങ്ങാടിയില്‍ റാലിയും പൊതുസമ്മേളനവും. ജനുവരി 18ന് ശനിയാഴ്ച വൈകീട്ട്  സംഘടിപ്പിക്കുന്ന  ജനജാഗരണാ റാലിയില്‍
വല്‍സന്‍ തില്ലങ്കേരി സംസാരിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് നിരവധി പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയായ പരപ്പനങ്ങാടിയില്‍ ആദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ഒരു വിശദീകരണയോഗം നടക്കാന്‍ പോകുന്നത്.

ബിജെപിയുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം ഈ നിയമത്തെ അനുകൂലിച്ചുകൊണ്ട് പ്രചരണ പരിപാടികള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നരിക്കുനിയിലും, കുറ്റ്യാടിയിലും, അമ്പലവയലിലും ഇത്തരം പൊതുയോഗസമയത്ത് നാട്ടുകാരും വ്യാപാരികളും കടകളടച്ച് വിട്ടനില്‍ക്കുന്ന ഒരു കാഴ്ചയുണ്ടായിരുന്നു.

sameeksha-malabarinews

അത്തരമൊരു നിലപാട് പരപ്പനങ്ങാടിയിലും ആവര്‍ത്തിക്കുമോ എന്ന് നാട്ടുകാര്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു.
കുറ്റ്യാടിയില്‍ ഇന്നലെ ഇത്തരത്തില്‍ നടന്ന വിശദീകരണറാലിയില്‍
ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനകരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഗുജറാത്ത് ആവര്‍ത്തക്കുമെന്നുള്ള ഭീഷണയടക്കം മുദ്രാവാക്യമായി മുഴങ്ങിക്കേട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!