Section

malabari-logo-mobile

“ദില്ലി ജുമാ മസ്ജിദ് പാക്കിസ്ഥാനിലല്ല” ദില്ലിപോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം

HIGHLIGHTS : പരാമര്‍ശം ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ദില്ലി ‘ദില്ലി ജുമാ മസ്ജിദ് പാകിസ്ഥാനിലില്ല. നിങ്ങള്‍ പാകിസ്ഥാനിലേതുപോലെ പെര...

പരാമര്‍ശം ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ

ദില്ലി ‘ദില്ലി ജുമാ മസ്ജിദ് പാകിസ്ഥാനിലില്ല. നിങ്ങള്‍ പാകിസ്ഥാനിലേതുപോലെ പെരുമാറുന്നു. ജുമാ മസ്ജിദ് ഈ രാജ്യത്തിന്റെ ഭാഗമാണ്’,ഇനി അഥവാ അത് പാകിസ്ഥാനില്‍ ആണെങ്കില്‍ തന്നെ അവിടെ പോയും പ്രതിഷേധിക്കാം.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്ന  അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോയുടെ വാക്കുകളാണിത്. ദില്ലി പോലീസിനുവേണ്ടി ജ്യാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂട്ടറോടാണ് ജഡ്ജി ഇക്കാര്യം പറഞ്ഞത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജുമാ മസ്ജിദിന്റെ മുന്നില്‍ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഡിസംബര്‍ 21നാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലായത്.
പ്രൊസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഉന്നയിച്ച ചില വാദങ്ങള്‍ക്ക് മറുപടിയായാണ് ജഡജി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. സിഎഎ, എന്‍ആര്‍സി പ്രതിഷേധങ്ങളെ കുറിച്ച്
പാര്‍ലമെന്റിനുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പറയാത്തതുകൊണ്ടായിരിക്കാം ആളുകള്‍ തെരുവിലിറങ്ങിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം
പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. അക്രമങ്ങളില്ലാത്ത കാലം വരെ നിങ്ങള്‍ക്ക് എങ്ങനെ പ്രതിഷേധം തടയാനാകുമെന്നും ജഡ്ജി ചോദിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!