Section

malabari-logo-mobile

ഉപതെരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകളായ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ ഈ മാസം 11ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളാ...

മലപ്പുറം: ജില്ലയില്‍ ഈ മാസം 11ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായ സ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ദിവസവും തെരഞ്ഞെടുപ്പിന്റെ തലേ ദിവസവും പ്രാദേശിക അവധി പ്രഖ്യാപിച്ചാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടത്. വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍, ചെറുകാവ് ഗ്രാമ പഞ്ചായത്തിലെ 10-ാം വാര്‍ഡായ ചേവായൂര്‍, വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മൊടപ്പിലാശ്ശേരി, തലക്കാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വോട്ടറാണെന്നു തെളിയിക്കുന്ന രേഖ സഹിതം അതത് സ്ഥാപന മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. ഇത്തരത്തിലുള്ള അപേക്ഷ ലഭിക്കുന്നതോടെ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമാകില്ല.

sameeksha-malabarinews

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളും പോളിംഗ് സ്റ്റേഷനുകളും ക്രമത്തില്‍ ചുവടെ,

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷനില്‍ ഉള്‍പ്പെട്ട വഴിക്കടവ് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകള്‍, പോളിംഗ് സ്റ്റേഷനുകള്‍

മണല്‍പ്പാടം – 1. മുജാഹിദ് മദ്രസ്സ നറുക്കുംപൊട്ടി, 2. നറുക്കുംപൊട്ടി അങ്കണവാടി.
കാരക്കോട് – രാമാനന്ദ മെമ്മോറിയല്‍ എ.യു.പി സ്‌കൂള്‍.
വെള്ളക്കട്ട – മിത്താഹുല്‍ ഉലൂം മദ്രസ്സ വെള്ളക്കട്ട.
വഴിക്കടവ് – സിറാജുല്‍ഹുദ സുന്നി മദ്രസ്സ ആനമറി.
പൂവ്വത്തിപ്പൊയില്‍ – നൂറുല്‍ഹുദ മദ്രസ്സ പൂവ്വത്തിപ്പൊയില്‍.
പഞ്ചായത്തങ്ങാടി – എ.യു.പി സ്‌കൂള്‍ വഴിക്കടവ്.
വള്ളിക്കാട് – ഹയാത്തുല്‍ ഇസ്ലാം മദ്രസ്സ വട്ടപ്പാടം.
ആലപ്പൊയില്‍ – എ.യു.പി സ്‌കൂള്‍ വഴിക്കടവ്.

ചെറുകാവ് ഗ്രാമ പഞ്ചായത്ത്

ചേവായൂര്‍ – 1. ചെവായൂര്‍ അങ്കണവാടി, 2. ചേവായൂര്‍ പി.എച്ച്.സി സബ്സെന്റര്‍.

വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്

മൊടപ്പിലാശ്ശേരി – ജി.എച്ച്.എസ് വാണിയമ്പലം

തലക്കാട് ഗ്രാമ പഞ്ചായത്ത്

പാറശ്ശേരി വെസ്റ്റ് – 1. മദ്രസ്സുത്തുല്‍ അത്ഫാല്‍ പൂഴിക്കുന്ന്, 2. രാമനാലി അങ്കണവാടി പാറശ്ശേരി.

ഉപതെരഞ്ഞെടുപ്പ്: വാര്‍ഡുകളില്‍ മദ്യ നിരോധനം

മലപ്പുറം ജില്ലയില്‍ ഓഗസ്റ്റ് 11ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി. 11ന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുമ്പുള്ള 48 മണിക്കൂര്‍ സമയവും വോട്ടെണ്ണല്‍ ദിവസമായ 12നും സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടത്. 2002ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസല്‍ ചട്ടം 07(11)-ആറ്, 1953ലെ ഫോറിന്‍ ലിക്കര്‍ ചട്ടം 28 എ-ആറ് പ്രകാരമാണ് ഉത്തരവ്. നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളുണ്ടാകുമെന്നും മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനകളുണ്ടായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!