Section

malabari-logo-mobile

കുന്നുംപുറം, കൊടലിക്കുണ്ട് അടക്കം 28 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28 ന്

HIGHLIGHTS : By-elections in 28 local wards including Kunnumpuram and Kodalikund on February 28

കുന്നുംപുറം, കൊടലിക്കുണ്ട് അടക്കം 28 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് . ഇടുക്കി, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളില്‍ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വിജ്ഞാപനം ഫെബ്രുവരി 2 ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക 9 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക 13 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ മാര്‍ച്ച് 1 ന് രാവിലെ 10 മണിക്ക് നടത്തും.

ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട് വരുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികളില്‍ അതാത് വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലുമാണ് ബാധകം.

sameeksha-malabarinews

തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാര്‍ഡുകള്‍ ( ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് ക്രമത്തില്‍)

മലപ്പുറം – അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് – 07. കുന്നുംപുറം,

കരുളായി ഗ്രാമപഞ്ചായത്ത് – 12. ചക്കിട്ടാമല,

തിരുനാവായ ഗ്രാമപഞ്ചായത്ത് – 11. അഴകത്തുകളം,

ഊരകം ഗ്രാമപഞ്ചായത്ത് – 05. കൊടലിക്കുണ്ട്

തിരുവനന്തപുരം – കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് – 12. നിലയ്ക്കാമുക്ക്

കൊല്ലം – കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ – 03. മീനത്തുചേരി,

വിളക്കുടി ഗ്രാമപഞ്ചായത്ത് – 01. കുന്നിക്കോട് വടക്ക്,

ഇടമുളക്കല്‍ ഗ്രാമ പഞ്ചായത്ത് – 04. തേവര്‍തോട്ടം

പത്തനംതിട്ട – കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് – 07. അമ്പാട്ടുഭാഗം

ആലപ്പുഴ – തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് – 06. തണ്ണീര്‍മുക്കം,

എടത്വാ ഗ്രാമപഞ്ചായത്ത് – 15. തായങ്കരി വെസ്റ്റ്

കോട്ടയം – എരുമേലി ഗ്രാമപഞ്ചായത്ത് – 05. ഒഴക്കനാട്,

പാറത്തോട് ഗ്രാമപഞ്ചായത്ത് – 09. ഇടക്കുന്നം,

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് – 12. വയലാ ടൗണ്‍,

വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് – 07. പൂവക്കുളം

എറണാകുളം – പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് – 11. തായ്മറ്റം

തൃശ്ശൂര്‍ – തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് – 04. തളിക്കുളം,

കടങ്ങോട് ഗ്രാമപഞ്ചായത്ത് – 14. ചിറ്റിലങ്ങാട്

പാലക്കാട് – പാലക്കാട് ജില്ലാ പഞ്ചായത്ത് – 19. ആലത്തൂര്‍,

ആനക്കര ഗ്രാമപഞ്ചായത്ത് – 07. മലമക്കാവ്,

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് -17. പാട്ടിമല,

തൃത്താല ഗ്രാമപഞ്ചായത്ത് – 04. വരണ്ടു കുറ്റികടവ്,

വെള്ളിനേഴി ഗ്രാമപഞ്ചായത്ത് -01. കാന്തള്ളൂര്‍

കോഴിക്കോട് – ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് – 15. കക്കറമുക്ക്

വയനാട് – സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കൗണ്‍സില്‍ – 17. പാളാക്കര

കണ്ണൂര്‍ – ശ്രീകണ്ഠപുരം മുനിസിപ്പല്‍ കൗണ്‍സില്‍ – 23. കോട്ടൂര്‍,

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് – 01. മേല്‍മുരിങ്ങോടി,

മയ്യില്‍ ഗ്രാമപഞ്ചായത്ത് – 08. വള്ളിയോട്ട്

നാമനിര്‍ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ 4000 രൂപയും ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും.

അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി നല്‍കണം. തിരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടര്‍പട്ടിക 30ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും ലഭ്യമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!