Section

malabari-logo-mobile

തിരൂര്‍ പുറത്തൂരില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം;കാവനൂരില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന കാവനൂര്‍ പഞ്ചായത്തിലെ 16 ാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പൊട്ടണംചാലി

മലപ്പുറം: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന കാവനൂര്‍ പഞ്ചായത്തിലെ 16 ാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പൊട്ടണംചാലി ഷാഹിന(മിനി)യാണ് വിജയിച്ചത്. 40 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

മുസ്ലിംലീഗിന്റെ സിറ്റിങ് സീറ്റാണ് പിടിച്ചെടുത്തത്. യുഡിഎഫ് അംഗം ഫാത്തിമ ഉമ്മര്‍ രാജിവെച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ മുക്കണ്ണന്‍ സഫിയയും ബിജെപിയിലെ ആഷിജയും മത്സരംഗത്തുണ്ടായിരുന്നു.

sameeksha-malabarinews

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി സി ഒ ബാബുരാജ് ആണ് ഇവിടെ വിജയിച്ചത്. 265 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സി ഒ ബാബു രാജ് വിജയിച്ചിരിക്കുന്നത്.  സി ഒ ബാബുരാജ് 4814 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന്റെ സി എം പുരുഷോത്തമന്‍ 4549 വോട്ടും ബിജെപിയുടെ വി കെ സുഭാഷ് 668 വോട്ടുമാണ് നേടിയത്.

യുഡിഎഫിന്റെ സിറ്റിങ് സീറ്റിലെ ജയത്തോടെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇനി എല്‍ഡിഎഫിന് ലഭിക്കും. യുഡിഎഫ് അംഗം ടി പി അശോകന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!