ദില്ലി പുല്‍മാവയില്‍ ചവേറാക്രമണത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും. വയനാട് ലക്കിടി സ്വദേശിയായ വിവി വസന്തകുമാറാണ് കൊല്ലപ്പെട്ട മലയാളി. ജെയ്‌ഷെ മുഹമ്മദിന്റെ ഒരു ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 44 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യുവരിച്ചത്.
വ്യാഴാഴ്ച രാത്രിയോടെയാണ് കുടംബത്തിന് വസന്തകുമാറിന്റെ മരണത്തെ കുറിച്ച് ഔദ്യോഗിക സ്ഥിതീകരണം ലഭിക്കുന്നത്. കഴിഞ്ഞ ഒമ്പതാം തിയ്യതി നാട്ടില്‍ നിന്ന് തിരിച്ച് ജമ്മുകാശ്മീരിലേക്ക് മടങ്ങിയതാണ് വസന്തകുമാര്‍. പതിനാറ് വര്‍ഷമായി സിആര്‍പിഎഫ് സേനാംഗമാണ് ഇദ്ദേഹം.
ജമ്മു ശ്രീനഗര്‍ ദേശീയപാതയില്‍ വ്യാഴാഴ്ച വൈകീട്ട് 3.25 ഓടുകൂടിയാണ് സിആര്‍പിഎഫിന്‍്‌റെ സൈനികവാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. 200 കിലോഗ്രാം സ്‌ഫോടകവസ്തു നിറച്ച് വാഹനം ഈ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
ആദില്‍ അഹമ്മദ് എന്ന പുല്‍വാമ സ്വദേശിയാണ് ചാവേറായത്. ഇയാള്‍ 2018 മുതല്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദില്‍ അംഗമാണെന്നാണ് വിവരം.
സ്വാതന്ത്രാനന്തരം ജമ്മു കാശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.



