Section

malabari-logo-mobile

വയനാട്ടിലേക്ക് തുരങ്ക പാത യാഥാർത്ഥ്യമാകുന്നു 

HIGHLIGHTS : സംസ്ഥാനത്തിന് പൊതുവേയും മലബാർ മേഖലയ്ക്ക് പ്രത്യേകിച്ചും സമഗ്രവികസനത്തിന് കാരണമാകുന്ന ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്കപാതയുടെ  ഡീറ്റൈൽഡ് പ്രോജക...

സംസ്ഥാനത്തിന് പൊതുവേയും മലബാർ മേഖലയ്ക്ക് പ്രത്യേകിച്ചും സമഗ്രവികസനത്തിന് കാരണമാകുന്ന ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്കപാതയുടെ  ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും നിർമ്മാണത്തിനുമായി സർക്കാരിന്റെ  സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തിക്കൊണ്ട് GO(RT) No.212/19/PWD  dt 12.02 2019  നമ്പർ പ്രകാരം സർക്കാർ ഉത്തരവായി.

കോഴിക്കോട് വയനാട് ജില്ലകളെ  ബന്ധിപ്പിക്കുന്ന തുരങ്കപാത,  തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ  ആനക്കാംപൊയിലിന്  അടുത്തുള്ള സ്വർഗ്ഗം കുന്നിൽ ആരംഭിച്ച്  വയനാട്ടിലെ
കള്ളാടിയിലാണ് അവസാനിക്കുന്നത്.  വനഭൂമി നഷ്ടപ്പെടുത്താതെ 6.5 കിലോമീറ്റർ മല തുരന്ന്  രണ്ടു വരിയായി തുരങ്കവും  തുരങ്കത്തെ  തുരങ്കത്തെ  ബന്ധിപ്പിച്ച് സമീപ റോഡും (2 lane) കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ പാലവും  (2 lane) നിർമ്മിക്കുന്നതിനും ഡി. പി. ആർ  തയ്യാറാക്കുന്നതിനുമാണ് ഉത്തരവായത്. പദ്ധതിയുടെ ഡി.പി.ആർ  തയ്യാറാക്കി കിഫ്‌ബിലാണ്  സമർപ്പിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ  ആദ്യ ബജറ്റിൽ ഉൾപ്പെടുത്തി 20 കോടി രൂപ ഇതിന്റെ  ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി. മാറ്റിവച്ചിരുന്നു. കിഫ്‌ബിയുടെ  നിർമ്മാണ പ്രവൃത്തികളുടെ SPV ആയി  നിശ്ചയിച്ചത് കേരള റോഡ് ഫണ്ട് ബോർഡിനെയാണ്. എന്നാൽ തുരങ്കപാത നിർമ്മാണത്തിൽ സാങ്കേതികപരിജ്ഞാനം പരിഗണിച്ച് മെട്രോമാൻ ശ്രീ. ഇ.ശ്രീധരന്റെ  കൂടി അഭ്യർത്ഥന പരിഗണിച്ചാണ് SPV  ആയി  KRCL നെ  നിശ്ചയിച്ചത്.

sameeksha-malabarinews

KRCL ഓൺലൈനായി അപേക്ഷ നൽകി കേരള സർക്കാർ, കിഫ്‌ബി, KRCL  എന്നിവർ ത്രികക്ഷിയായി  ധാരണാപത്രം ഒപ്പിടും. വിശദ പഠനം  ആറുമാസത്തിനകം പൂർത്തീകരിക്കാൻ കഴിയും എന്നാണ് KRCL അറിയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!