പി വി അന്‍വര്‍ എംഎല്‍എക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പു കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി പി അന്‍വറിനെതിരെ മലപ്പുറം സ്വദേശി നല്‍കിയ പരാതിയില്‍ എടുത്ത കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. രാഷ്ട്രീയ സമ്മര്‍ദ്ധം മൂലം മഞ്ചേരി പോലീസ് കേസ് ശരിയായ രീതിയില്‍ അന്വേഷിക്കുന്നില്ലെന്ന മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടിയുടെ പരാതിയില്‍ ഹൈക്കോടതിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുക.

മംഗലാപുരത്തെ ക്വാറിയില്‍ പാര്‍ട്ടണ്‍ര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി എന്നാണ് സലീമിന്റെ പരാതി.

Share news
error: Content is protected !!
Scroll to Top