തിരുവനന്തപുരം: ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ്ജിനെതിരെ നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചു. പൊതുജനമധ്യത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ ശോഭനാ ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും, മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.
മോഹന്‍ലാല്‍ ഒരു പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന രംഗത്ത് അഭിനയിച്ചിരുന്നു. ഇതെ തുടര്‍ന്ന് സംസ്ഥാന ഖാദി ബോര്‍ഡ് മോഹന്‍ലാലിനും മുണ്ട് നിര്‍മ്മാണ കമ്പനിക്കും നോട്ടീസ് അയച്ചിരുന്നു. ദേശീയതയുടെ അടയാളങ്ങളില്‍ ഒന്നായിട്ടുള്ള ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചത്. മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടക്കാന്‍ ഇടയാക്കുമെന്ന വക്കീല്‍ നോട്ടീസിനെ തുടര്‍ന്ന് ചര്‍ക്ക ഉള്‍പ്പെടുത്തിയ പരസ്യം പിന്‍വലിക്കാന്‍ മുണ്ട് നിര്‍മ്മിക്കുന്ന കമ്പനി തയ്യാറായിരുന്നു.
എന്നാള്‍ ശോഭനാ ജോര്‍ജ്ജിന്റെ പരാമര്‍ശം തന്നെ അപമാനിക്കുന്നതാണെന്നും വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി സ്ഥാപനത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് മോഹന്‍ലാലിന്റെ ആവശ്യം.
2018 നവംബര്‍ 22 ാം തിയ്യതിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.



