ഇമാമിനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: തൊളിക്കോട് മുന്‍ ഇമാം ആയിരുന്ന ഷെഫീക്ക് അല്‍ ഖാസിമിനെതിരെ പോലീസ് ബലാത്സംഗക്കേസ് ചുമത്തി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞതോടെയാണ് ബലാത്സംഗക്കേസ് ചുമത്തിയത്.

തനിക്കെതിരെ ചുമത്തിയിരിക്കുന്ന പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതിയായ ഇമാം ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിരുന്നു.പീഡനക്കേസില്‍ ഷെഫീക്ക് അല്‍ ഖാസിമിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഷെഫീക്ക് അല്‍ ഖാസിമിക്കായ് പോലീസ് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇയാള്‍ രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top