മെതുവില്‍ നാലകത്ത് (എംഎന്‍)സൈതലവി ഹാജി (71)നിര്യാതനായി

തിരൂരങ്ങാടി: സൗദി ക്രൗണ്‍ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടറും പൗരപ്രമുഖനുമായ ചെമ്മാട് മെതുവില്‍ നാലകത്ത് (എംഎന്‍)സൈതലവി ഹാജി (71)നിര്യാതനായി. ഖബറടക്കം വെള്ളി രാവിലെ 9 മണിക്ക് തിരൂരങ്ങാടി നടുവില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ഭാര്യ: ആയിശ പൂങ്ങാടന്‍. മക്കള്‍: റിയാസ്, ഷമീര്‍(ദുബൈ), ഷുകൂര്‍(സൗദി), ഖൈറുന്നീസ, ഹഫ്‌സുന്നീസ
മരുമക്കള്‍: അബൂബക്കര്‍ എന്ന കുഞ്ഞിമോന്‍(രാമനാട്ടുകര), ഹബീബ് റഹ്മാന്‍(അരീക്കോട്), സലീന(എടപ്പാള്‍), ജമീല(കുറ്റിപ്പുറം), റജീന(വടക്കഞ്ചേരി).

കോണ്‍ഗ്രസ് നേതാവ് എം.എന്‍. കുഞ്ഞിമുഹമ്മദ് ഹാജി, എം.എന്‍. ഹംസ ഹാജി (ഖദീജ ഫേബ്രിക്‌സ് ചെമ്മാട്), എം.എന്‍. സിദ്ധീഖ് ഹാജി, എം.എന്‍. ബാവ (അബ്ദുറഷീദ്) എന്നിവര്‍ സഹോദരന്മാരാണ്.
സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് സഹോദരി പുത്രനാണ്.

Share news
error: Content is protected !!
Scroll to Top