കരിപ്പൂരില്‍ 53.97 പവന്‍ സ്വര്‍ണവുമായി യുവതി പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി സ്വര്‍ണം കടത്തുന്നതിനിടെ യുവതി പിടിയിലായി. 53.97 പവന്‍ സ്വര്‍ണമാണ് യുവതിയില്‍ നന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുത്തത.് കാസര്‍കോഡ് മധുര്‍ സ്വദേശി ചൂരി ഫാത്തിമത് സെംലയാണ് പിടിയിലായത്.

ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. പരിശോധനയില്‍ ഇവര്‍ രേഖകളില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞതായി കണ്ടെത്തി.

അസി.കമീഷണര്‍ ഇ പി ജോയ് തോമസിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ എ പി സുരേഷ് ബാബു, എം പ്രവീണ്‍, സി പ്രദീപ് കുമാര്‍, സി ധനലക്ഷമി, ഇ മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍,രാംലാല്‍, വീണ ധര്‍മരാജ്,എം സന്തോഷ് കുമാര്‍, അനില്‍ കുമാര്‍, എം ജയപ്രകാശ് എന്നിവരും സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top