വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി;മൂന്ന് റേഷന്‍കടകള്‍ക്കെതിരെ നടപടി

മലപ്പുറം:ഏറനാട് താലൂക്ക്തല സ്‌പെഷ്യല്‍ സ്‌ക്വാഡ് ചൊവ്വാഴ്ച പുല്ലൂര്‍, ചെട്ട്യാര്‍കുളം, പുല്‍പ്പറ്റ, കിടങ്ങഴി, കാരാപറമ്പ് എന്നിവിടങ്ങളിലെ ഒന്‍പത് റേഷന്‍ കടകളടക്കം 15 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ മൂന്ന് റേഷന്‍ കടകള്‍ക്കെതിരെ നടപടിയെടുത്തു. റേഷന്‍ കടകളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.

പൊതുവിപണിയിലെ പരിശോധനയില്‍ നിലവാരം പാലിക്കാത്ത മൂന്ന് കടകള്‍ക്ക് നോട്ടീസ് നല്‍കി. മെഡിക്കല്‍ ഷോപ്പുകളില്‍ സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ നിലവാരം ഉറപ്പ് വരുത്തുകയും  സാമൂഹിക അകലം പാലിക്കാത്ത മൂന്ന് കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍ദത്ത്, അബ്ദുനാസര്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശേധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top