തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെ എസ് ആര്‍ ടി സി അന്തര്‍ജില്ലാ സര്‍വീസ് ആരംഭിക്കും. ടിക്കറ്റ് നിരക്കില്‍ വര്‍ധനവില്ലാതെയാണ് സര്‍വ്വീസ് നടത്തുകയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍.
ആദ്യഘട്ടത്തില്‍ ജില്ലയ്ക്കകത്തുള്ള സര്‍വീസാണ് ആരംഭിച്ചത്. രണ്ടാം ഘട്ടത്തില്‍ നാളെ മുതല്‍ അന്തര്‍ജില്ലാ സര്‍വീസ് ആരംഭിക്കും. അടുത്തഘട്ടത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. ഇതിനോടൊപ്പമേ ശേഷമോ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
കണ്ടെയിന്‍മെന്റ് സോണുകളില്‍ ബസ്സുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കില്ല. ഈ മേഖലകളില്‍ നിന്നും ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല. യാത്രക്കാരും ജീവനക്കാരും എല്ലാ സുരക്ഷാമുന്‍കരുതലുകളും സ്വീകരിച്ചിരിക്കണം. ബസ്സുകളുടെ വാതിലിനടുത്ത് സാനിറ്റൈസര്‍ വെക്കണം എന്നും മന്ത്രി വ്യക്തമാക്കി.




