ചെങ്കല്‍പട്ട്, തമിഴ്നാട്: ചെന്നൈയില്‍ നിന്ന് 45 പേരുമായി കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ് ചെങ്കല്‍പട്ട് ജില്ലയ്ക്ക് സമീപം കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരു യാത്രക്കാരന്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കന്യാകുമാരി സ്വദേശിയായ മണികണ്ഠന്‍ ആണ് മരിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെടമായ ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ ചെങ്കല്‍പട്ട് പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചെങ്കല്‍പട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, അപകടത്തില്‍ നിസാര പരിക്കേറ്റ ഇരുപത് പേരെ ചെങ്കല്‍പട്ട് ജില്ലയിലെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന റിപ്പോര്‍ട്ടുമുണ്ട്.
അപകടത്തെത്തുടര്‍ന്ന് ചെന്നൈ-ട്രിച്ചി ദേശീയ പാതയുടെ ഇരുവശങ്ങളിലും കനത്ത ഗതാഗതക്കുരുക്കുണ്ടായതായി പോലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




