ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

മലപ്പുറം: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്.

ചാലിയത്ത് നിന്ന് തിരൂരിലേക്ക് യാത്രക്കാരുമായി പോകുന്ന ഫന്റാസ്റ്റിക്ക് ബസിലെ ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈറിന്റെ നിര്‍ദ്ദേശപ്രകാരം എം.വി.ഐ സി.കെ സുല്‍ഫിക്കര്‍ പരിശോധന നടത്തുകയും ഡ്രൈവറുടെ ലൈസന്‍സ് പിടിച്ചെടുക്കുകയും തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

 

Share news
error: Content is protected !!
Scroll to Top