Section

malabari-logo-mobile

പത്തനംതിട്ടയില്‍ ബസ് കാറിലിടിച്ച് അപകടം; പിന്നാലെ പള്ളിക്കമാനവും തകര്‍ത്തു;17 പേര്‍ക്ക് പരിക്ക്

HIGHLIGHTS : Bus collides with car accident; Later, the church arch was also destroyed; 17 people were injured

പത്തനംതിട്ട : കിഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇടിയുടെ ആഘാതത്തില്‍ പള്ളിയുടെ കമാനം അടക്കം ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് ഒരു കാറിനെ ബസ് മറികടക്കുന്നു. റോഡിലെ മഞ്ഞ വര ഭേദിച്ച് വലതുവശം ചേര്‍ന്ന് ബസ് മുന്നോട്ട് വരുന്നതിനിടയിലാണ് എതിരെ വന്ന കാര്‍ ബസിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇടത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ മതിലിലിടിക്കുകയും കമാനം തകര്‍ന്ന് ബസിന് മുകളില്‍ വീഴുകയും ചെയ്തു.

അപകടത്തില്‍ 17 പേര്‍ക്കാണ് പരിക്കേറ്റത്. ബസിന്റെയും കാറിന്റെയും ഡ്രൈവര്‍മാരടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. കാറും ബസും അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണമെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറഞ്ഞു.

sameeksha-malabarinews

ബസിനുള്ളിലുണ്ടായിരുന്ന 15 പേര്‍ക്കും കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്. ബസിന്റെ ഡ്രൈവര്‍ പിറവന്തൂര്‍ സ്വദേശി അജയകുമാര്‍ മുന്‍ സീറ്റിലുണ്ടായിരുന്ന കോന്നി മാങ്ങാരം സ്വദേശി ഷൈലജ, കാര്‍ ഡ്രൈവര്‍ ജെറോം ചൗദരി എന്നിവര്‍ക്കാണ് ഗുരുതര പരിക്ക്. രണ്ട് ഡ്രൈവര്‍മാരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. സംഭവ സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പും കെഎസ്ആര്‍ടിസിയും പൊലീസും പ്രാഥമിക പരിശോധന നടത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!