സിഗ്‌നലില്‍ നിന്ന് ലോറി മുന്നോട്ട് നീങ്ങുന്നതിനിടെ ലോറിക്കടിയിലേക്ക് ചാടി; പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി ദാരുണാന്ത്യം

പാലക്കാട്: മേലെ പട്ടാമ്പിയില്‍ ലോറിക്ക് അടിയിലേക്ക് ചാടി മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. കൊപ്പം പുലാശ്ശേരി സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്.

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം. മേലെ പട്ടാമ്പി സിഗ്‌നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. സുകുമാരന്‍ ലോറിക്ക് അരികിലേക്ക് വന്ന് ലോറിയുടെ അടുത്ത് നിന്നു. സിഗ്‌നല്‍ കിട്ടിയപ്പോള്‍ ലോറി മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ഇയാള്‍ പിന്‍ടയറിന് മുന്നിലേക്ക് ചാടി.

സുകുമാരന്റെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ സുകുമാരന്‍ മരിച്ചു. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനം. മറ്റ് സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് വിശദാംശങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top