ഉള്ളണം ക്ഷീര സംഘത്തിന്റെ ബള്‍ക്ക് മില്‍ക്ക് കൂളര്‍ ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: ഉള്ളണം ക്ഷീര സംഘത്തിന്റെ ബള്‍ക്ക് മില്‍ക്ക് കൂളര്‍ ഉദ്ഘാടനം തുറമുഖ , മ്യൂസിയം, പുരാവസ്തു , പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
നിര്‍വഹിച്ചു. എൻപിഡിഡി പദ്ധതി പ്രകാരം നിര്‍മ്മിച്ച മില്‍ക്ക് കളക്ഷന്‍ ഡോക്ക് ഉദ്ഘാടനം മില്‍മ ചെയര്‍മാന്‍ കെ.എസ് മണി നിര്‍വ്വഹിച്ചു. പി ആന്റ് യൂണിറ്റ് ഹെഡ് അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ കാര്‍ത്തികേയന്‍. പി , കെ.പി മെറീന ടീച്ചര്‍, കെ.കെ റംലത്ത്, സാജിദ ടീച്ചര്‍ എന്നിവരും മില്‍മ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരും സംഘം ഭാരവാഹികളും ക്ഷീര കര്‍ഷകരും പങ്കെടുത്തു.

പ്രസിഡന്റ് യു.സി ബാവ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ചാലേരി ഗിരീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി ദിവ്യ കൃഷ്ണന്‍ കുട്ടി നന്ദി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top