പത്തനംതിട്ട:ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ളാഹയ്ക്ക് സമീപം വെച്ചാണ് അപകടം ഉണ്ടായത്. ആന്ധ്രയില്‍ നിന്നെത്തിയ തീര്‍ഥാടകരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്
ബസിലുണ്ടായിരുന്ന 44 തീര്‍ത്ഥാടകരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.സാരമായി പരിക്കേറ്റ എട്ടുവയസ്സുകാരി ഉള്‍പ്പെടെയുള്ള മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട് .18 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആണുള്ളത് .ബാക്കിയുള്ളവര്‍ പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇലേക്ക് മാറ്റിയിരിക്കുകയാണ് .
രാവിലെ 8. 40 ഓടെയാണ് അപകടമുണ്ടായത്.അപകടം ഉണ്ടായ ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് സ്ഥലത്തെത്തിയ പോലീസും മാട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു.




