അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: വയനാട് മേപ്പാടിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റ നാലു വയസ്സുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. അയല്‍വാസിയായ ജിതേഷിന്റെ വേട്ടേറ്റ കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വ്യക്തി വിരോധത്തിന്റെ പേരിലാണ് പ്രതി ജയപ്രകാശിന്റെ ഭാര്യ അനിലയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും ഉടനെ മേപ്പാടിയിലെ ആശുപത്രിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകു. ഇന്ന് നാലുമണിയോടുകൂടി വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

 

Share news
error: Content is protected !!
Scroll to Top