വേങ്ങര: ആധാരമെഴുത്തുകാരെ പിടിച്ചുപറിക്കാരും കൈക്കൂലി വിതരണക്കാരുമാക്കി ചിത്രീകരിക്കുന്ന ദുഷ്പ്രചരണം അവസാനിപ്പിക്കണമെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ വേങ്ങര യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടന്ന വിജിലന്‍സ് പരിശോധനക്കിടെ വേങ്ങരയിലെ ഏജന്റില്‍ നിന്ന് പണം പിടികൂടിയെന്ന പ്രചരണം തെറ്റിദ്ധാരണ ജനകമാണ്. മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കുന്ന ആധാരമെഴുത്ത് തൊഴിലാളികളെ മോശക്കാരാക്കി സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സി ബാബു അധ്യക്ഷത വഹിച്ചു. എം ഖമറുദ്ദീന്‍, ആരഴി രവീന്ദ്രന്‍, പി പി രജനി, കെ വി സമീര്‍, കെ ടി നസീര്‍സംസാരിച്ചു.




