HIGHLIGHTS : Burglary in houses: Suspect arrested

കുറ്റിപ്പുറം: തങ്ങള്‍പ്പടിയിലെ വീടുകളില്‍ മോഷണം നടത്തിയ പ്രതിയെ കുറ്റിപ്പുറം പൊലീസ് പിടികൂടി. തൃശൂര്‍ ചെറായി സ്വദേശി തോട്ടുങ്ങല്‍ ഷജീറിനെ (38)യാണ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 28ന് പുലര്‍ച്ചെയാണ് രണ്ട് വീടുകളില്‍ മോഷണം നടത്തിയത്. കുറ്റിപ്പുറം സിഐ നൗഫലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തങ്ങള്‍പ്പടിയിലെ ഷമീറിന്റെ വീട്ടിലും ബന്ധുവായ തയ്യില്‍ വളപ്പില്‍ ടി വി മുഹമ്മദിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. മുഹമ്മദിന്റെ വീട്ടില്‍ നിന്ന് അരപ്പവന്‍ സ്വര്‍ണവും 28,000 രൂപയുമാണ് കവര്‍ന്നത്. മോഷണം നടത്തിയ ബൈക്കുമായി കറങ്ങുന്നതിനിടെയാണ് ഷജീറിനെ പൊലീസ് പിടികൂടുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു